Saturday, December 13, 2014

വീണ്ടും...(കവിത)

 “വെടിപ്പാക്കുവിൻ ചുറ്റും                                                                        വെട്ടിത്തെളിക്കുവിൻ                                                                          വെള്ളിവെളിച്ചമിങ്ങെത്തിടട്ടെ.                                                                      തൂത്തുവാരിൻ,തറ                                                                               തുടയ്ക്കുവിൻ,വെട്ടി-                                                                         വെട്ടിത്തിങ്ീടണം വീടിന്നകം 
പുറപ്പെട്ടിതേമാന്മാർ
കിഴികിലുക്കുന്നവർ
വായുവേഗത്തിൽ അണഞ്ഞിടുന്നോർ!”
            ആജ്ഞാപിച്ചീടുന്നു
            ചക്രവർത്തി,ഉഗ്രൻ
            ഇടിമുഴക്കത്തിൻ സ്വരമുള്ളവൻ      
“കണ്ടിഷ്ടമാകണം
കേട്ടുകൊതിച്ചവർ-
ക്കെല്ലായിടവും പിടിച്ചിടേണം.
             പണ്ടത്തെ കച്ചോട-
             മത്തില്ല,അന്ന്
             ആട്ടിയോടിച്ചുവാ ധിക്കാരികൾ
ഇത്തവണയിതുറയ്ക്കേണം
രേഖ കൈമാറണം
പുത്തൻ കരാറൊപ്പുചാർത്തിടേണം
           മനുവിന്റെ മണ്ണും
           മനുഷ്യമസ്തിഷ്കവും
           മന്നന്റെ പാദത്തിലർപ്പിക്കണം 
പിന്നെ,തോക്കുവാങ്ങാം
കളിക്കോപ്പുവാങ്ങാം,വൻ
കഴുകന്റെ ചിറകിൽ പിടിച്ചു പാറാം
           മുറ്റം മിനുങ്ങട്ടെ
           തറയോടു പാകട്ടെ
           പൊൻ പരവതാനി വിരിച്ചിടട്ടെ.
ചുറ്റും പുല്ലുവേണ്ട
പുഴുക്കൾ വരും,മറ്റു-
ശല്യം വരും..എല്ലാം കരിച്ചുകൊൾക!”

 

6 comments:

ajith said...

അധിനിവേശങ്ങള്‍!!

കവിത വളരെ നന്നായി

സൗഗന്ധികം said...


വില്‌പനക്ക്‌ വയ്ക്കും മുൻപ്‌ പുരയിടം വൃത്തിയാക്കിയിടുന്ന പോലെ അല്ലേ? :)

കവിത നന്നായി.


ശുഭാശംസകൾ.......







Anonymous said...

പ്രകൃതിയെ വില്‍പനച്ചരക്കാക്കിടുന്നോര്‍, മനിതര്‍...
മാനുഷകുലജാതര്‍ മാത്രം...
കവിത ഇഷ്ടപ്പെട്ടു.

Cv Thankappan said...

വില്പനയ്ക്കായി കാടും,മേടും,വയലേലകള്‍ തിങ്ങിയ ആറുകളും സമതലമാക്കാന്‍ വ്യഗ്രത കാട്ടുന്നപോലെ....
ആശംസകള്‍

ആശ said...

നന്നായിരിക്കുന്നു

Akbar said...

വർഷങ്ങൾക്കു ശേഷമാണ് ഈ ബ്ലോഗിൽ വീണ്ടുമെത്തുന്നത്..കവിത നന്നായി..
ഇപ്പോഴും ബ്ലോഗെഴുത്ത് തുടരുന്നതിൽ സന്തോഷം..